WRONG - WWWH


(What, Why, Where, How) 

എനിക്കത് ചെയ്യാനുള്ള സ്വാതന്ത്ര്യം ഇല്ലേ? എന്ന ചോദ്യത്തിൽ നിന്നും, ഞാനങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്ന തിരിച്ചറിവിലേക് വന്നതിനിടയിലെ സമയസന്ദർഭകാലഘട്ടത്തിൽ സംഭവിച്ചുപോയ എന്തോ ഒന്നിനെ ഞാൻ wrong എന്ന ഓമനപേരിട്ടു വിളിച്ചോട്ടെ! ഞാനൊരു മനുഷ്യനായിരിക്കെ യന്ത്രിക ഭാഷയിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നു..

ഒരു wrong... define ചെയ്യാൻ 5 sensors കാരണമാകാം, മറ്റൊന്നുമല്ല നാം അറിയുന്ന പാഞ്ചേദ്രിയങ്ങൾ തന്നെയാണ്. എന്തുകൊണ്ട് തെറ്റുണ്ടാകുന്നു? നാം അതിനെപ്പറ്റി അറിവുള്ളവരാണ് എന്നത് മാത്രം!. നാം build ആയി run ചെയ്ത് തുടങ്ങുന്ന Environment -ൽ നിന്നും കിട്ടുന്ന ഓരോ കാര്യങ്ങളും, അത് തെറ്റായാലും ശരിയായാലും memory -യിലേക്ക് feed ചെയ്യുന്നു. എങ്കിൽ തന്നെയും ശരിയായ ഒരു Decision Defining അവിടെ ഒന്നും സംഭവിക്കുന്നില്ല. അത് കാലന്തരത്തിൽ എന്നെങ്കിലും update അയാൽ ആയി... ചിലരുടേത് ആവൂല.. ചിലരുടേത് ആവും..


മനുഷ്യനില്ലാത്ത ഒരിടത്താണ് നിങ്ങൾ ജനിച്ചതെങ്കിൽ, തീർച്ചയായും നിങ്ങൾ ഒരു മനുഷ്യനായി തന്നെ ജീവിച്ചേനെ....
പറഞ്ഞുവന്നത് അതല്ല.. ഇത്തരത്തിൽ feed ചെയ്ത കാര്യങ്ങൾ തന്നെയാണ് future - ൽ processing state - ലോട്ട് കടക്കുന്നത്. അപ്പോഴും ആ sensors active state ആയി തുടരുന്നു എന്നുതന്നെ അനുമാനിക്കുന്നു...
ഞാൻ ഇതിനെപറ്റി കൂടുതൽ പറയേണ്ട കാര്യമില്ല എന്ന് മനസിലാക്കുന്നു....

How to Avoid? എന്നതാണ് ഇവിടുത്തെ ചിന്താവിഷയം

1. അറിവില്ലാത്തവരായി ഇരിക്കുക
2. ബോധപൂർവം ഒഴിവാക്കുക
3. ബോധവസ്ഥയിലോട്ടു എത്തിക്കാതിരിക്കുക

അറിവില്ലാത്തവരായി ഇരിക്കുക എന്നത് വളരെ സങ്കീർണമായ ഒരു കാര്യമാണ്.. നമ്മുടെ ചുറ്റുപാടും നിന്നും നാം കാണുകയും കേൾക്കുകയും.. ഒക്കെ ചെയ്യുന്ന കാര്യങ്ങൾ തെറ്റായ ദിശയിലോട്ടു കൊണ്ടെത്തിക്കും.
ജനനം കഴിഞ്ഞ് വളർച്ചയിലോട്ടു വരുന്ന ഓരോ കുട്ടിയും തന്റെ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും പടിക്കുകയും മനസിലാക്കുകയും ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് പിന്നെ പ്രവർത്തിച്ചു തുടങ്ങുന്നതും. സ്വന്തമായ ചിന്താശേഷിയും, തീരുമാനം എടുക്കാനുള്ള കഴിവും അർജിക്കുന്നത് വരെ അത് അങ്ങനെ തന്നെയാണ്

Ignorance, കേൾക്കുമ്പോൾ നിസ്സാരം എന്ന് തോന്നമെങ്കിലും ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണിത്.. Fulltime active ആയിരിക്കുന്ന sensors - ൽ നിന്നുള്ള data processing state - ൽ കൊണ്ടെത്തിച്ചു ഒരു Decision making സംവിധാനത്തിലൂടെ Filter-out ചെയ്യുന്ന പ്രക്രിയ.! നിങ്ങളുടെ Decision making Algorithm എത്രത്തോളം Advanced ആണ് എന്നതിനെ ആശ്രയിച്ചിരിക്കും ഇത് വർക്ക്‌ ചെയ്യുന്നതു... അതിൽ എന്തേലും bug ഉണ്ടേൽ, തീർച്ചയായും അത് exploit ചെയ്യപ്പെടാം.. അതിനെ നമ്മൾ പറ്റിപ്പോയി എന്നൊക്കെ പറയാറുണ്ട്!

ബോധവസ്ഥയിലോട്ടു എത്തുന്നതിനു മുൻപ് Filter-out ചെയ്യുന്നതാണ് മറ്റൊരു രീതി. സന്യാസ ജീവിതത്തിൽ കഴിയുന്നവർ അങ്ങനെ ആണ് എന്ന് പറയാം.. അവരുടെ ധ്യാനത്മക സമയങ്ങളിൽ sensors എല്ലാം active low ആയിരിക്കും. അവ active എങ്കിൽ തന്നെയും ബോധവസ്ഥയിലോട്ടു ഇത്താത്തതിനാൽ processing നടക്കുന്നില്ല.

ഇത്രയും നേരം പറഞ്ഞത് wrong മാത്രമാണ്. Hardware തലത്തിൽ ചിന്തിക്കുമ്പോൾ sensors എടുത്ത് കളയേണ്ട കാര്യമല്ലേ ഉളൂ? പക്ഷെ പറ്റില്ല.. കാരണം.
The Origin of the problem not from there!
"Wrong" ഒരു software bug ആണ്.. Initial program എഴുതി build ചെയ്ത് run ചെയ്ത് കഴിഞ്ഞു.. ബാക്കി development എല്ലാം നമ്മൾ തന്നെയാണ് നടത്തുന്നത്..

 നിങ്ങൾ ഒരു user മാത്രമാണെങ്കിൽ - ഒന്നും ചിന്തിക്കാതെ ജീവിതം ജീവിച്ചു തീർക്കും.

നിങ്ങൾ ഒരു developer ആണെങ്കിൽ - സാഹചര്യത്തിന് അനുസരിച്ചു MIND-Coding നിങ്ങൾക്കു തന്നെ rewrite ചെയ്യാം. (eg: Self Confidence)

പക്ഷെ നിങ്ങൾ ഒരു hacker ആണെങ്കിൽ
You can find bugs and fix. (eg: തോൽവികളിൽ നിന്നും ജയത്തിലേക്കു ഓടികയറുന്നവർ )

പറയാൻ വിട്ടുപോയ മറ്റൊരു കാര്യം കൂടെ. :)
ഒരുപക്ഷെ നമ്മുടെ software code മറ്റൊരാൾ update ചെയ്യാനും സാധ്യത ഉണ്ട്.. So wrong അല്ല എന്ന് നമ്മൾ തന്നെ ഒന്ന് ഉറപ്പ് വരുത്തണം

 "Be a hacker, Find Bugs, Fix it"






Comments

  1. ഇത് പോലുള്ള ശാസ്ത്രിയമായ സാഹിത്യം ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete

Post a Comment

Popular Posts