സാഹചര്യങ്ങളുടെ സമ്മർദ്ദം ❗️

ഇങ്ങനെ ഒരു കാര്യം കേൾക്കാതിരിക്കാൻ സാധ്യത കാണില്ല, സാഹചര്യങ്ങളുടെ സമ്മർദ്ദം!

ഇതിനെ പറ്റി പറയുന്നതിന് മുൻപ് മറ്റൊരു കാര്യം ഒന്ന് പറഞ്ഞു വയ്ക്കാം... നിങ്ങൾ കൃത്രിമബുദ്ധി എന്ന് കേട്ടിട്ടുണ്ടോ? കേൾക്കാത്തവർ ചുരുക്കം

മനുഷ്യ ബുദ്ധി മനുഷ്യനിർമിതമായ ഉപകരണങ്ങൾക്ക് നൽകുന്ന പ്രതിഭാസം എന്നൊക്കെ പറയാം. എന്നാൽ എങ്ങനെ? 

ഓരോ സാഹചര്യങ്ങളിലും എങ്ങനെ പ്രതികരിക്കണം എന്ന് പൂർണമായും ഇവിടെ പറഞ്ഞു കൊടുക്കപെടുന്നില്ല. അത് കഴിയുന്ന കാര്യവും അല്ലാലോ?

 സ്വയം കണ്ടും കേട്ടും പഠിക്കാനുള്ള അൽഗോരിതം (ചില നിർദ്ദേശങ്ങൾ) മാത്രം. പരിചിതമല്ലാത്ത ഒരു സാഹചര്യം വന്നുകഴിയുമ്പോൾ എങ്ങനെ ആവാം അതൊക്കെ പ്രതികരിക്കുന്നത്?...

ഇനി തിരികെ പോകാം

സാഹചര്യങ്ങൾ തന്നെയാണ്, എങ്ങനെ ഒരു സാഹചര്യത്തെ നേരിടണം എന്ന് പഠിക്കാൻ നമ്മളെ സഹായിക്കുന്നത്.

 പറഞ്ഞു വരുന്നത്... വരാനിരിക്കുന്ന ഒരു സാഹചര്യത്തെ മുന്നിൽ കണ്ടു അതെങ്ങനെ നേരിടാം എന്ന് നേരത്തെ ചിന്തിച്ചു കഴിഞ്ഞാൽ! നിങ്ങൾക് ഏതു സാഹചര്യത്തെയും നന്നായി നേരിടാൻ പറ്റും

ഒരു വെക്തി ജനിക്കുന്നത് മുതൽ... സ്വന്തം ചുറ്റുപാടുകളെ വീക്ഷിക്കുകയും, പല സാഹചര്യങ്ങൾ കണ്ടും കേട്ടും മനസിലാക്കുകയും ചുറ്റുമുള്ളവരുടെ പ്രതികരണങ്ങൾ ഉൾകൊള്ളുകയും ചെയ്യുന്നു. ഇതിനെ Machine Learning ൽ ട്രെയിനിങ് എന്ന് പറയാം... മനുഷ്യന്റെ കാര്യത്തിൽ ട്രെയിനിങ് stage അവസാനിക്കുന്നുണ്ടോ എന്ന്...........!


എല്ലാത്തിനും ഒരു അവസാനം ഉണ്ടല്ലോ അല്ലെ... പിന്നെ വരുന്നത് Testing ആണ്. Training കഴിഞ്ഞു കിട്ടുന്ന model  test ചെയ്യുന്നു... അപാകതകൾ പരിഹരിക്കുന്നു... ഒടുവിൽ നല്ലൊരു model ആക്കി മാറ്റുന്നു...

ഇതുപോലെ ഓരോ മനുഷ്യനും ഓരോ model create ആക്കുന്നു... മറ്റുള്ളവരുടെ model പിന്തുടർന്നാകാം, സാഹചര്യങ്ങളിൽ നിന്ന് സ്വയം മനസിലാക്കി ആകാം... അടുത്തൊരു തലമുറയ്ക്ക് ഒരു model ആയിട്ടാണ് ഓരോ മനുഷ്യനും മാറുന്നത് എന്ന് സാരം.

പറഞ്ഞു വന്നത് ഇതൊന്നുമല്ല. സാഹചര്യങ്ങളെ മുൻകൂട്ടി മനസിലാക്കി പ്രതികരിക്കാൻ മനുഷ്യന് കഴിയും എന്നുള്ളതാണ്. പലപ്പോഴും സാഹചര്യങ്ങൾക്കു അനുസരിച്ചു പ്രതികരിക്കാൻ കഴിയാതെ വരുമ്പോഴാണ് നമ്മുടെ കണക്കു കൂട്ടലുകൾ ഒകെ തെറ്റുന്നത്.


ഒരു ആന കുത്താൻ വരുമ്പോൾ കാട്ടാപുള്ളിയുടെ ഉപദേശം കേട്ടു നെഞ്ച് വിരിച്ചു നിന്നാൽ അതൊരു നല്ലൊരു തീരുമാനം ആണെന്ന് പറയാൻ ഒക്കുമോ? നാലുപാടും മതിൽക്കട്ടുള്ള ഒരു ചെറിയ സ്ഥലത്തിൽ ആണ് നിങ്ങൾ ഇപ്പൊ നിൽക്കുന്നതെങ്കിൽ, അതിനകത്തു കിടന്നു ഓടിയിട്ടും കാര്യമുണ്ടോ? അല്ലെങ്കിൽ മതിൽ ചാടി കടന്നു ഏതേലും പൊട്ടകിണറ്റിൽ കിടക്കാം...


ഇ സാഹചര്യങ്ങൾ ഒന്നും ഞാൻ കണ്ടിട്ടില്ല അനുഭവിച്ചിട്ടില്ല... പക്ഷെ സങ്കല്പിക്കാൻ പറ്റും... അതായതു Imagination എന്നൊരു കഴിവ് എല്ലാർക്കും ഉണ്ട് എന്നുള്ളത് തന്നെ...


ചിന്തിക്കുക കണ്ടെത്തുക പ്രവർത്തിക്കുക

മറ്റുള്ളവരുടെ ജീവിതം നമുക്ക് മാതൃകയാണ്... അതിൽ നിന്നും നല്ലതു തിരഞ്ഞെടുക്കുക... സാഹചര്യങ്ങളെ മുൻകൂട്ടി അവലോകനം ചെയ്താൽ അതിനെ എങ്ങനെ നേരിടാം എന്നുള്ളത് വളരെ നിസ്സാരമായ ഒരു കാര്യം ആയി മാറും...

സാഹചര്യങ്ങളിൽ നിന്നും ഓടിയകലുന്നതിനു പകരം ധൈര്യപൂർവം നേരിടുക


~ Literatures of Hardwares

Comments

Popular Posts